Tuesday, May 4, 2021

ശുദ്ധവർഗമെന്ന മിത്തും സങ്കരവർഗമെന്ന യാഥാർത്ഥ്യവും

ഒരേ സമയം നല്ല സമൂഹത്തെ സൃഷ്ടിക്കുവാനും സംഹരിക്കുവാനും ശേഷിയുള്ള പ്രതിഭാസമാണ് ഗോത്രീയത. ഒറ്റ പൂവ് പൂന്തോട്ടമാവാത്തതുപോലെ ഒരു ഗോത്രം സമൂഹവുമാവുന്നില്ല. മനുഷ്യൻ സാമൂഹിക ജീവിയാവുമ്പോൾ ഗോത്രത്തിനു പുറത്തുള്ള ഗാത്രങ്ങളെ ഉൾക്കൊള്ളുവാൻ കഴിയണംദാരിദ്ര്യത്തിന്റെ പടുകുഴിയിൽ എവിടെയോ കഴിഞ്ഞ,  ഒരു സ്കോളർഷിപ്പിന്റെ ബലത്തിൽ ബ്രിട്ടനിലെ പ്രമുഖ വിദ്യാലയത്തിൽ പ്രവേശനം ലഭിച്ച ഒരു കറുത്തവർഗ പയ്യന് സമ്പന്ന സാഹചര്യങ്ങളിൽ നിന്നുവന്ന മറ്റു കുട്ടികളൊക്കെയും അസാധാരണ പ്രതിഭകളൊന്നുമായിരുന്നില്ല,  തന്നെപ്പോലെ തന്നെയാണെന്നു മനസ്സിലായതു തന്നെ എത്രയോ കാലം കഴിഞ്ഞിട്ടാണ്. അന്നത്തെ ആ പയ്യനാണ് പിന്നീട് യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലൂടെയും ഹാർവാഡ് ലോ സ്കൂളിലെ ആദ്യ ബ്ലാക്ബ്രിട്ടനായും വന്ന് അറിയപ്പെടുന്ന ബാരിസ്റ്ററും അധ്യാപകനും എഴുത്തുകാരനും മനുഷ്യാവകാശപ്രവർത്തകനും ഒടുവിൽ ടോട്ടൻഹാമിനെ പ്രതിനിധീകരിക്കുന്ന ലെയ്ബർ പാർടി എം.പിയും ഒക്കെയായി വളർന്ന ഡാവിഡ് ലാമി.   ആഫ്രിക്കൻ നേതാവ് മാർക്കസ് ഗാർവിയുടെ വാക്കുകളിൽഅവരുടെ മുൻകാല ചരിത്രത്തെയും ഉത്ഭവത്തെയും സംസ്കാരത്തെയും കുറിച്ച് അറിവില്ലാത്ത ഒരു ജനത വേരുകളില്ലാത്ത ഒരു വൃക്ഷം പോലെയാണ്”. എന്നാൽ തന്റെ പൂർവ്വികരുടെ ചരിത്രത്തെ പറ്റിയും ലാമി ആകുലപ്പെടുന്നുണ്ട്. ഗതകാല സാംസ്കാരിക വൈവിധ്യങ്ങളെ വെടക്കാക്കി തനിക്കാക്കിവെള്ളപൂശിയതാണ് വെള്ളക്കാരന്റെ ചരിത്രം എന്നു വരുമ്പോൾ ഗതകാല സ്മരണയിൽ കറുത്തവന്റെ അന്തരംഗം അഭിമാന പൂരിതമാവുക എളുപ്പമല്ല. ലാമിയുടെ കറുത്തവന്റെ സ്ഥാനത്ത് നമുക്ക് നമ്മെത്തന്നെ വച്ചുനോക്കാം, യാഥാർത്ഥ്യം മറ്റൊന്നാവുകയില്ല.  
ദേശാഭിമാനപരം എന്നു വിശേഷിപ്പിക്കപ്പെടുന്നതിന് യഥാർത്ഥ മൂല്യം കൈവരിക ദേശാപമാനം എന്തായിരുന്നുവെന്ന് തിരിച്ചറിയപ്പെടുമ്പോഴാണ് എന്നു വാദിക്കുകയാണ് ഡേവിഡ് ലാമി, അദ്ദേഹത്തിന്റെ ട്രൈബ്സ് എന്ന പുസ്തകത്തിലൂടെ. ഗോത്രീയത എങ്ങിനെ സമൂഹത്തെ നിർമ്മിക്കുന്നൂവെന്നും തകർക്കുന്നൂവെന്നും അദ്ദേഹം ചരിത്രത്തെ ആശ്രയിച്ച് സമർത്ഥിക്കുന്നു. അടിച്ചമർത്തപ്പെട്ട സമൂഹത്തിന് അത്രമേൽ ആത്മവിശ്വാസം പകരുന്നതാണ്  സ്വത്വബോധം, സ്വന്തം വേരുകളെ പറ്റി, സംസ്കാരത്തെ പറ്റിയുള്ള തിരിച്ചറിവ്. സംസ്കാരസമൃദ്ധമായ ഗതകാല സ്മൃതികളെ മായ്ച്ചുകളയുവാനാണ് എവിടെയും ചരിത്രത്തെ വെള്ള പൂശുന്നതും വളച്ചൊടിക്കുന്നതും.   ആത്മവിശ്വാസത്തിനു പകരം അടിമബോധം വളർത്തിയെടുക്കുവാനുള്ള കൃത്യമായ സിലബസായിരുന്നു ചരിത്രത്തെ രേഖീയമായി റദ്ദുചെയ്യൽഭാഗികമായി ആത്മകഥാംശം, സാംസ്കാരികം പിന്നെ രാഷ്ട്രീയവിശകലനമെന്ന മൂന്നു തലസ്പർശിയായ ലാമിയുടെ പഠനമാണ് ഗോത്രങ്ങളെ പറ്റി, ഗോത്രീയതയെ പറ്റി, അതു പകരുന്നസ്വത്വബോധത്തെ പറ്റി, സ്വത്വബോധത്തിലൂടെ നേടുന്ന  ആത്മവിശ്വാസത്തെ പറ്റി ഒക്കെയും ആഴത്തിൽ അപഗ്രഥനം ചെയ്യുന്ന ട്രൈബ്ആധുനിക ലോകത്തെ രാഷ്ട്രീയ ഗോത്രീയതയുടെ അപകടങ്ങൾ എടുത്തുകാട്ടുകയാണ് ലാമിഗോത്രബോധമായി വളർത്തിയെടുത്ത രാഷ്ട്രീയ കുടിപ്പക മാനവികതയുടെ മുഖം വികൃതമാക്കുന്ന ചരിത്രം മുന്നിലുള്ളവർക്ക് ലാമിയെ എളുപ്പം ഉൾക്കൊള്ളുക സാധ്യമാണ്. മുഴുവൻ ഇവിടെ വായിക്കാം - ശുദ്ധവർഗമെന്ന മിത്തും സങ്കരവർഗമെന്ന യാഥാർത്ഥ്യവും