Sunday, August 9, 2026

ഫൊറൂഗ് ഫറോഖ്സാദ്: ഇറാനിയൻ കവിതയിലെ പ്രണയവും പ്രതിരോധവും (മാതൃഭൂമി ആഴ്ചപ്പതിപ്പ്)

ഒരു പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീ സമൂഹത്തിന്റെ അവസ്ഥ എന്ന് നമ്മൾ ചുരുക്കുമ്പോൾ അറിയാതെ അത് മൊത്തം സമൂഹത്തിന്റെ അവസ്ഥയായി മാറുന്നുണ്ട്. കേവലം തന്റെ മുപ്പത്തിരണ്ടാം വയസ്സിൽ അവസാനിച്ച ഇറാനിയൻ കവി ഫൊറൂഗ് ഫറൂഖ്സാദിന്റെ കവിതകളിലൂടെ ആയൊരു യഥാർത്ഥ്യത്തെ അവലോകനം ചെയ്യുകയാണ് ഈ എഴുത്ത്. ഫൊറൂഗിന്റെ മൂന്ന് കവിതകളുടെ മൊഴിമാറ്റവും നല്കിയിട്ടുണ്ട്....

ജീവിതം ഒരുപക്ഷേ നീണ്ടൊരു തെരുവാണ്,
ഒരു സ്ത്രീയൊരു കുട്ടയുമായി നിത്യേന കടന്നുപോകുന്ന തെരുവ്.
ജീവിതം ഒരുപക്ഷേ ഒരു കയറാണ്,
ഒരാൾ കൊമ്പിൽ നിന്നു സ്വയം കെട്ടിത്തൂങ്ങുന്ന കയർ,
ജീവിതം ഒരുപക്ഷേ ഒരു കുഞ്ഞാണ്, സ്കൂളിൽ നിന്നും
വീട്ടിലേക്ക് തിരിച്ചു നടക്കുന്നൊരു കുഞ്ഞ്.
ജീവിതം ഒരുപക്ഷേ ഒരു സിഗരറ്റാവാം,
രണ്ടു സംഭോഗങ്ങൾക്കിടയിലെ ആലസ്യത്തിന്റെ
സുഖശാന്തിയിൽ കൊളുത്തുന്നൊരു സിഗരറ്റ്, അല്ലെങ്കിൽ........

No comments: