Showing posts with label ബുക്കർ. Show all posts
Showing posts with label ബുക്കർ. Show all posts

Sunday, August 9, 2026

ആണില്ലാത്ത പെണ്ണിന്റെ ലോകത്തിനാവുമോ ബുക്കർ? (സമകാലിക മലയാളം)

"ഒരു സമൂഹത്തിന്റെ പുരോഗതി ഞാൻ അളക്കുന്നത് സ്ത്രീകൾ നേടിയ പുരോഗതിയുടെ അളവിലൂടെയാണ്" എന്ന് ഒരു നൂറ്റാണ്ടു മുന്നേയാണ് ഇന്ത്യൻ ഭരണഘടനയുടെ ശില്പി ഡോ. അംബേദ്കർ പ്രഖ്യാപിച്ചത്. ഇറാനിൽ, ലൈംഗികരാഷ്ട്രീയവും ലിംഗബന്ധങ്ങളും മുൻനിര വിഷയങ്ങളായി, സ്ത്രീ-പുരുഷ വേർതിരിവും ലിംഗാടിസ്ഥാനത്തിലെ സാമൂഹികവിഭജനവും സാധാരണകാര്യമായി ഏറെക്കുറെ അംഗീകരിക്കപ്പെട്ടിരുന്നു. മതനിയമങ്ങളുടെ മറവിൽ സ്ത്രൈണലൈംഗികത പൂർണ്ണമായും അവഗണിക്കപ്പെട്ടു, അതിഭീകരമായ അടിച്ചമർത്തലുകൾക്ക് വിധേയമാകുകയും ചെയ്തു. സ്വത്വപരമായ ധർമ്മങ്ങൾ, ലൈംഗികത, ശരീരസ്വാതന്ത്ര്യം ഒക്കെയും അതിഭീകരമായ മതനിയമങ്ങൾ നിയന്ത്രിക്കുന്ന അവസ്ഥയിൽ ഇറാൻ സ്ത്രീത്വം തെരുവിലിറങ്ങുന്നത് ലോകം കണ്ടു. ഖമെയ്നിയുടെ പതനം ഇറാനിയൻ പെൺകുട്ടികൾ ആഘോഷിക്കുന്നതു ലോകം കണ്ടു.   സ്ത്രീകളെ നിയമപരമായി രണ്ടാംതരം പൗരന്മാരാക്കി താഴ്ത്തിയ, വ്യതിരിക്ത സ്വത്വങ്ങളെ അംഗീകരിക്കാത്ത ഒരു രാഷ്ട്രത്തിന്റെ ഭാവി എന്താവും എന്ന ചോദ്യത്തിനുള്ള കൃത്യമായ ഉത്തരമാണ് ഇറാൻ.