ലഹരി എന്ന
വാക്കു
പ്രണയം
പോലെ
സുന്ദരമാണ്. ചില്ലയുടെ ശീതളഛായയിൽ
ഒരു കവിത, പാനപാത്രം
നിറയെ വീഞ്ഞും പിന്നെയാ വന്യതയിൽ എന്നരികിലിരുന്നു പാടുവാൻ
നീയും
എന്നാണ് ഒമർ ഖയ്യാം
പാടിയത്. കവിതയുടെ, വീഞ്ഞിന്റെ
പ്രണയത്തിന്റെയും
ലഹരിയിൽ
മരുഭൂമി
പോലും
ഏദൻതോട്ടമാവുന്ന
കവിഭാവനയാണത്. വായന
ഒരു
ലഹരി, സംഗീതം
ഒരു
ലഹരി, ഇനി
ജീവിതം
തന്നെ
ലഹരി
എന്നൊക്കെ
പറയുമ്പോൾ
ലഹരി
അത്ര
മോശപ്പെട്ട
സംഗതിയൊന്നുമല്ല. ദേവൻമാർ
സുരൻമാരാണു, അതായതു
സുര
പാനം
ചെയ്യുന്നവർ. ആ
സ്വഭാവം
ഇല്ലാത്തവർ
അസുരൻമാരുമായതാണ്
നമ്മുടെ
ചരിത്രം. സുര
സുരനു
ലഹരിയാണ്. സുരതത്തിലും
ഒരു
സുരയുണ്ട്. ജലത്തിന്റെ
അധിദേവനാണു
വരുണൻ, വെള്ളത്തിൽ
ഉൽക്കൃഷ്ടമായതാവണം
മദ്യം. അല്ലെങ്കിൽ മദ്യമെന്നു
അർത്ഥമാവുന്ന
സുര
എന്ന
പേരു വരുണന്റെ ഭാര്യയ്ക്കു
വീഴുമായിരുന്നില്ല. വൈക്കോലിനെ
ഉണക്കുകയും
വെണ്ണയെ
ഉരുക്കുകയും
ചെയ്യുക
ഒരേ
സൂര്യൻ
തന്നെയാണ്. മദ്യവും
അതുപോലെയാണ്. ഒരേസമയം
കേളനെ
നിഷ്കളങ്കനും
കോമനെ
കൊടുംക്രൂരനുമാക്കാൻ
ശേഷിയുള്ള
സാധനമാണു
മദ്യം. സംഗതി
ഉപയോഗിക്കുന്നവന്റെ
ബോധത്തെ
ആശ്രയിച്ചിരിക്കും. ജാതി-മത-രാഷ്ട്രീയ-ലിംഗ
ഭേദമന്യേ
മനുഷ്യനെ
ഉണർത്തുകയും
മയക്കുകയും
ചെയ്യുന്ന
സാധനമാണു
മദ്യം. മദ്യം എന്ന
വാക്കിന്റെ
അർത്ഥം
മദമിളക്കുന്നത്
എന്നാണ്. അതുകൊണ്ടു
വിദ്യാർപ്പണം
മാത്രമല്ല
മദ്യാർപ്പണവും
പാത്രമറിഞ്ഞുവേണം. വെള്ളമടിച്ചു
സർവ്വസ്വം
പോയി
എന്നു
പറയുന്നവന്റെ
സർവ്വസ്വവും
അടിച്ചുമാറ്റിയവനും
മിക്കവാറും
വെള്ളമടിക്കുന്നവൻ തന്നെയാവാം. പക്ഷേ വ്യത്യാസം
വെള്ളമടിയിലേതാണ്. ഒന്നു ബോധത്തിനു
വളമാണെങ്കിൽ, മറ്റേതു
ബോധത്തിന്റെ
കൂമ്പുചീയലാണു.
No comments:
Post a Comment